എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ആനന്ദകരവും ഐശ്വര്യപൂര്‍ണ്ണവുമായ ഒരു പുതിയ അദ്ധ്യയനവര്‍ഷം ആശംസിക്കുന്നു

Thursday 23 February 2012

അക്ഷരം പ്രോജക്റ്റിനെ കുറിച്ച്



സാംസ്കാരിക കേരളത്തിന്റെ ചരിത്രവിശകലനത്തില്‍ സുവര്‍ണ്ണശോഭയോടെ തിളങ്ങി നില്‍ക്കുന്ന കൊടുങ്ങല്ലൂര്‍ കേവലമൊരു സ്ഥലനാമം മാത്രമല്ല. തൃശൂര്‍ ജില്ലയുടെ തെക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന കൊടുങ്ങല്ലൂര്‍ ശക്തമായ സാസ്കാരികപാരമ്പര്യം നിലനിര്‍ത്തുന്നതിലൂടെ അതിന്റെ ദേശപ്പെരുമ കടല്‍ കടന്നുപോലും പ്രസരിപ്പിച്ചിട്ടുണ്ടെന്നത് എന്നതിലുമപ്പുറം സാംസ്കാരികതലസ്ഥാനം എന്ന നിലയിലാണ് പണ്ടേക്കുപണ്ടേ പുകള്‍പെറ്റിരുന്നത്.
കൊടുങ്ങല്ലൂര്‍ ദേവീക്ഷേത്രം, ചേരമാന്‍ ജുമാമസ്ജിദ്, കോട്ടപ്പുറം പള്ളി എന്നീ ആരാധനാകേന്ദ്രങ്ങള്‍ തോളോടുതോള്‍ ചേര്‍ന്നു നില്‍ക്കുന്ന കൊടുങ്ങല്ലൂര്‍ മതമൈത്രിയുടെ മകുടോദാഹരണമാണ്. മഹാഭാരതതര്‍ജ്ജമയിലൂടെ മലയാളഭാഷാലോകത്തെ വിസ്മയിപ്പിച്ച കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കട്ടന്‍ തമ്പുരാനു ജന്മം നല്‍കിയതിലൂടെ കൊടുങ്ങല്ലൂര്‍ പതിപ്പിച്ച സാംസ്കാരികമുദ്ര എക്കാലവും നക്ഷത്രശോഭയോടെ തിളങ്ങി നില്‍ക്കുക തന്നെ ചെയ്യും.
വരും വര്‍ഷങ്ങളില്‍ സംസ്ഥാനത്തെ മുഴുവന്‍ പൊതുവിദ്യാലയങ്ങളിലും നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന ബൃഹത്തായ ഒരു വിദ്യാഭ്യാസപദ്ധതിയുടെ പൈലറ്റ് പ്രോഗ്രാമാണ് കൊടുങ്ങല്ലൂരില്‍ നടപ്പിലാക്കുന്ന അക്ഷരം സമഗ്ര വിദ്യഭ്യാസ പദ്ധതി.

ലക്ഷ്യം
സംസ്ഥാനത്തെ മുഴുവന്‍ പെതുവിദ്യാലയങ്ങളെയും മെച്ചപ്പെടുത്തുന്നതിന്റെ മുന്നോടിയായി കൊടുങ്ങല്ലൂര്‍ നിയോജകമണ്ഡലത്തിലെ ഒന്നുമുതല്‍ പന്ത്രണ്ടാം ക്ലാസ്സുവരെയുള്ള എല്ലാ വിദ്യാലയങ്ങളിലെയും കുട്ടികള്‍ക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുക.

ഇടപെടല്‍ മേഖലകള്‍
  1. പരിസ്ഥിതിസൗഹൃദ വിദ്യാലയം.
  2. സ്കൂള്‍ അടിസ്ഥാന സൗകര്യ വികസനം.
  3. സമഗ്ര ആരോഗ്യ പോഷകാഹാര പരിപാടി.
  4. ഒപ്പം ഒപ്പത്തിനൊപ്പം-കുട്ടികളുടെ സമഗ്ര വികസനപരിപാടി.
  5. ലൈബ്രറി,ലബോറട്ടറി നവീകരണം.
  6. ഐ ടി അധിഷ്ഠിത പഠനം

                                                           -----------------

2 comments:

  1. ബ്ലോഗ് നിര്‍മ്മാണക്കളരിയില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന കൊടുങ്ങല്ലൂരിലെ സുഹൃത്തായ ഒരു എല്‍ പി സ്കൂള്‍ ഹെഡ്​മാസ്റ്ററെ (www.cmmolpdkdr.blogspot.com)ഇന്നലെ ഒരു ബ്ലോഗുണ്ടാക്കാന്‍ സഹായിച്ചതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് ഞാന്‍. എന്റെ കൊടുങ്ങല്ലൂരിന്റെ ഈ ഉദ്യമത്തിന് മാത്​സ് ബ്ലോഗിന്റെ എല്ലാ ആശംസകളും നേരുന്നു.അജയന്‍ ജോബ്സണ്‍ രാധാകൃഷ്ണന്‍ മുതലായ ഐടി@സ്കൂള്‍ തൃശൂര്‍ ടീമിലെ എല്ലാ സുഹൃത്തുക്കള്‍ക്കും ആശംസകള്‍..!

    ReplyDelete
    Replies
    1. നന്ദി! എല്ലാസഹകരണ‌ങ്ങള്‍ക്കും!

      Delete