എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ആനന്ദകരവും ഐശ്വര്യപൂര്‍ണ്ണവുമായ ഒരു പുതിയ അദ്ധ്യയനവര്‍ഷം ആശംസിക്കുന്നു

Tuesday, 27 November 2012

സ്കൂള്‍ വാഹന സമര്‍പ്പണം

അക്ഷരം സമഗ്രവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി  വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തിലുള്ള  എല്ലാ സര്‍ക്കാര്‍  വിദ്യാലങ്ങള്‍ക്കും   സ്കൂള്‍ വാഹനങ്ങള്‍ വിതരണം ചെയ്തു. കരൂപ്പടന്ന ഗവണ്മെന്റ് ഹൈസ്കൂളില്‍ വെച്ചു നടന്ന  പ്രൗഢ ഗംഭീരമായ ചടങ്ങില്‍ വെച്ച്  ബഹുമാനപ്പെട്ട കേരള വനം,സിനിമ,കായിക മന്ത്രി ശ്രീ.കെ.ബി ഗണേശ്‌ കുമാര്‍  വാഹനസമര്‍പ്പണം നടത്തി. ബഹുമാനപ്പെട്ട എം എല്‍ എ ശ്രീ. ടി എന്‍ പ്രതാപന്‍ അദ്ധ്യക്ഷത  വഹിച്ച ചടങ്ങില്‍ ചലചിത്ര വികസന കോര്‍പ്പറേഷന്‍  വൈസ് ചെയര്‍മാന്‍ ശ്രീ.ഇടവേള ബാബു, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്  ശ്രീ.കെ വി ദാസന്‍ , ജനപ്രതിനിധികള്‍ , ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.







No comments:

Post a Comment